കൊച്ചി: ഇന്ത്യൻ സ്കൂൾ സൈക്കോളജി അസോസിയേഷന്റെ ഇൻസ്പ സ്കൂൾ സൈക്കോളജി സർവീസ് അവാർഡിന് മനശാസ്ത്ര വിദഗ്ദ്ധനും ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ ഡോ. അലക്സ് മാത്യു അർഹനായി. ആഫ്രിക്ക അമേരിക്ക ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ വിദ്യാഭ്യാസ മേഖലയിൽ 50 വർഷത്തിലേറെ പ്രവർത്തിച്ച പരിചയമുണ്ട്. 1985 മുതൽ പ്രൊഫഷണൽ കൗൺസലിംഗ് രംഗത്ത് സജീവമാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.