മൂവാറ്റുപുഴ: കനിവ് പാലിയേറ്റീവ് കെയർ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി രൂപീകരണ യോഗം കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എസ്. അനിൽകുമാർ, കെ.എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു . ഭാരവാഹികളായി എം.എ.സഹീർ (ചെയർമാൻ), സീമ വാമനൻ, സരിത സജയൻ (വൈസ് ചെയർമാൻമാർ), കെ.എൻ. ജയപ്രകാശ് (സെക്രട്ടറി), കെ.എസ്. മുരളി, മാർട്ടിൻ ജോർജ് (ജോയിന്റ് സെക്രട്ടറിമാർ), വി.കെ. ഉമ്മർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.