pp-kunju
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വനിതകൾക്കായി നൽകുന്ന മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞു ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വനിതകൾക്കായി നൽകുന്ന മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെർപേഴ്‌സൺമാരായ ബിജി സുരേഷ്, ജെസി ജോർജ്, മെമ്പർമാരായ പി.ഡി. തോമസ്, ജൂബി ബൈജു, അംബിക പ്രകാശ്, എ.വി. സുനിൽ, ശോഭ ഭരതൻ, കെ.കെ. അഭി, ബീന ഷിബു, വനജ സന്തോഷ്, ബിന്ദു സാബു, ഡോ. കെ. റസീന എന്നിവർ സംസാരിച്ചു. 400 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.