പെരുമ്പാവൂർ: ചേരാനല്ലൂർ പരിപാലനസഭവക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തൈപ്പൂയ മഹാത്സവത്തിന് കൊടിയേറി. കാവടി ആഘോഷവും 3 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പകൽപ്പൂരവുമുണ്ടാകും. താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി ടി.വി.ഷിബു എന്നിവർ നേതൃത്വം നൽകും. ഇന്ന് രാത്രി 8ന് ചാക്യാർകൂത്ത്, നാളെ ഇടവൂർ ഗുരുകൃപ നൃത്തകലാലയത്തിലെ ഡോ. പ്രവിത സുനിൽകുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

ഗുരുദേവപ്രതിമ പ്രതിഷ്ഠാവാർഷിക ദിനമായ 15ന് രാത്രി 8ന് കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യയുടെ പ്രഭാഷണം, 16ന് വൈകിട്ട് 5ന് നടക്കുന്ന രഥോത്സവത്തിന് സിനിമാതാരം ദിലീപ് ഭദ്രദീപം തെളിക്കും. തുടർന്ന് രാജാലങ്കാര വിരാടദർശനം, 17ന് രാത്രി 8.30 മുതൽ കാവടി ഘോഷയാത്രകൾക്ക് സ്വീകരണം, തൈപ്പൂയ ദിനമായ 18ന് വൈകിട്ട് 3.30 മുതൽ പകൽപ്പൂരം തുടർന്ന് മംഗളദീപ സമർപ്പണ കാര്യസിദ്ധി പ്രാർത്ഥന, 19 ന് രാവിലെ 8ന് ആറാട്ട് പുറപ്പാട്, താലഘോഷയാത്രയോടെ ആറാടി തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കൽ, ആറാടി ഉത്സവം.