മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം വാർഷിക പൊതുയോഗം സംഘം കോൺഫ്രൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി പ്രസന്നകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്കുള്ള കാഷ് അവാർഡും മെമന്റോയും കെ.എ. നവാസ് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് വി.കെ. വിജയൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയശ്രീ ശ്രീധരൻ, പി.ജി. ശാന്ത, കെ.ജി. സത്യൻ, പി.കെ. അനിൽകുമാർ, വി.കെ. മണി, സി.പി. ജോയി, കെ.എ. സനീർ എന്നിവർ സംസാരിച്ചു. ജീവനക്കാരായ സുജയ് സലീം, ഷിനോബി ശ്രീധരൻ, അനീഷ് ചന്ദ്രൻ, മിനി അഗസ്റ്റിൻ, രഞ്ജിത് എൻ.പി , ബേബി ടി.എ, ജിബിൻ രവി എന്നിവർ പങ്കെടുത്തു.