p-navakumar
ജില്ലാ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലുവ റെയിൽവെ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റിൽ നൽകിയിരുന്ന കൺസെഷൻ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ ഉദ്ഘാടനം ചെയ്തു. സർവീസ് കൗൺസിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് കുര്യാക്കോസ്, പി.എ. അബ്ദുൽകരീം, സി.വി. ജെയിംസ് എന്നിവർ സംസാരിച്ചു.