പെരുമ്പാവൂർ: കേന്ദ്രസർക്കാർ തൊഴിലാളികളോട് കാണിക്കുന്ന ധിക്കാരനടപടികൾ അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ അടിമകളായി മാറ്റുന്ന തൊഴിൽ നിയമഭേദഗതിയിൽ നിന്നും പിൻമാറണമെന്നും എ.ഐ.ടി.യു.സി പെരുമ്പാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. എം.പി.ഐ ചെയർപേഴ്സൺ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ. മൈതീൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ അഷറഫ്, വർക്കിംഗ് കമ്മിറ്റി അംഗം സി.വി. ശശി, മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, കെ.എൻ. ജോഷി, എസ്.എസ്. അനിൽകുമാർ, ടി.എസ്. സുധീഷ്, പി.എൻ. ഗോപിനാഥ് എന്നിവർ പങ്കടുത്തു.
ഭാരവാഹികളായി അഡ്വ. രമേഷ് ചന്ദ് (പ്രസിഡന്റ്), കെ.എ. മൈതീൻപിള്ള, കെ.കെ. രാഘവൻ, പി.എൻ. ഗോപിനാഥ് (വൈസ് പ്രസിഡന്റുമാർ), രാജേഷ് കാവുങ്കൽ (സെക്രട്ടറി), ടി.എസ്. സുധീഷ്, സേതു ദാമോദരൻ, ആന്റോ പോൾ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.