കൂത്താട്ടുകുളം: കാക്കൂർ എരുമേലിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് അഭിഷേകം, 7.30ന് ഉഷ:പൂജ , 8ന് നെയ്യഭിഷേകം,10ന് ഉച്ചപ്പൂജ, വൈകിട്ട് ദീപക്കാഴ്ച്ച, 7.30ന് അത്താഴപൂജ, 8.30ന് ഹരിവരാസനം.