കൂത്താട്ടുകുളം: 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് അണ്ടർ വാല്യുവേഷൻ കോമ്പൗണ്ടിംഗ് പദ്ധതിയിലുൾപ്പെട്ട കേസുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 14, 21, 28 തീയതികളിൽ കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. കുറവ് മുദ്രവിലയുടെ 30 ശതമാനം മാത്രമടച്ച് അണ്ടർ വാല്യുവേഷൻ നടപടികളിൽ നിന്നൊഴിവാകാമെന്ന് കൂത്താട്ടുകുളം സബ് രജിസ്ട്രാർ അറിയിച്ചു.