തൃപ്പൂണിത്തുറ: എരൂർ കോടംകുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം ആരംഭിച്ചു. ഇന്നലെ അമർനാഥിന്റെ സംഗീതകച്ചേരിയും തുടർന്ന് ചോറ്റാനിക്കര സുഭാഷ്, ഉദയനാപുരം ഹരി എന്നിവരുടെ ഡബിൾ തായമ്പകയും നടന്നു. ഇന്ന് വൈകിട്ട് 5.30ന് ഭക്തിഗാനാമൃതം, 7.30ന് വെച്ചൂർ രമാദേവിയുടെ കുറത്തിയാട്ടം. നാളെ വൈകിട്ട് 5.30ന് ഭജൻസന്ധ്യ, 7.30ന് ശാസ്താംപാട്ട്. 15ന് വൈകിട്ട് 5.30ന് ശ്രേയ രൂപേഷിന്റെ സംഗീതകച്ചേരി, 7.30ന് കീചകവധം കഥകളി. 16ന് രാവിലെ 7ന് തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകം, നവകം, പഞ്ചഗവ്യം,കളഭാഭിഷേകം, കലശാഭിഷേകം, വൈകിട്ട് 7.30ന് ആനന്ദലയവൃന്ദം എന്നിവയാണ് പരിപാടികൾ.