 
മുവാറ്റുപുഴ: ലൈബ്രറി കൗൺസിൽ മുനിസിപ്പൽ നേതൃസമിതിയുടെ നേതൃത്വത്തിൽ കിഴക്കേക്കര ഈസ്റ്റ് ഗവ. ഹൈസ്ക്കൂളിൽ വിമുക്തി - ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ. അജയൻ ബോധവത്കരണ ക്ലാസെടുത്തു. വാർഡ് കൗൺസിലർ പ്രമീള ഗിരീഷ്‌കുമാർ, സീനിയർ അസിസ്റ്റൻറ് ഷീജ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി.എൻ. ബിജു, അദ്ധാപകൻ കെ.കെ. മനോജ് എന്നിവർ സംസാരിച്ചു.