പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് കാൻസർ റിസർച്ച് സെന്ററുമായി സഹകരിച്ച് കേശദാനത്തിന് വേദിയൊരുക്കുന്നു. തുടർച്ചയായി നാലാം വർഷമാണ് കേശദാനം, സ്നേഹദാനം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അടുത്തമാസം നാലിന് ലോക കാൻസർ ദിനത്തിലാണ് കേശദാനം. കീമോതെറാപ്പിയുടെ ഫലമായി മുടികൊഴിയുന്ന രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുന്നതിനാണ് കേശദാനം പരിപാടി നടത്തുന്നത്. മുടിദാനം ചെയ്യാൻ സന്നദ്ധരായവർ ബന്ധപ്പെടുക. ഫോൺ: 9074030759.