തിരുവനന്തപുരം: പറവൂർ താലൂക്കിൽ കൊട്ടുവള്ളി വില്ലേജിലെ എറണാകുളം ജില്ലാ ലേബർ കം ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് ബാങ്കിന് മത്സ്യക്കൃഷിക്ക് പാട്ടത്തിന് നൽകിയ 73 ഏക്കർ സ്ഥലം പാട്ടം പുതുക്കി നിശ്ചയിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാട്ടവാടക സെന്റിന് 100 രൂപ നിരക്കിൽ നിശ്ചയിച്ച് 2012 മുതലുള്ള പാട്ടമാകും പുതുക്കി നൽകുക.