തൃപ്പൂണിത്തുറ: തെക്കൻപറവൂർ വാല സമുദായോദ്ധരണി പരസ്പര സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എസ് വിജയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ ഗോപി ഉപഹാരങ്ങൾ നൽകി. കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ച ഗായകൻ കലാഭവൻ സാബു, നാഷണൽ ടെലിവിഷൻ സംവിധായക പുരസ്കാരം ലഭിച്ച അശ്വിൻ ശശികുമാർ, സുരേഷ് കുമാർ, അമ്മു സുനീതി, സാന്ദ്ര സുരേഷ്, എം.കെ രാജേന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു.