df

കൊച്ചി: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര മേളയിൽ 59കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എം.ഡി ഡോ.സഞ്ജീബ് കുമാർ പട് ജോഷി അറിയിച്ചു. മൊത്തം 25 ലക്ഷം ഉപഭോക്താക്കൾ വിവിധ വില്പനശാലകളിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങി. സബ്‌സിഡി ഇനങ്ങളിൽ മാത്രമായി ഏകദേശം പതിനായിരം ടൺ ഉത്പന്നങ്ങൾ വിറ്റഴിച്ചു. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉത്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീക്കും 5000 രൂപ സമ്മാനം നൽകുന്ന പദ്ധതിയിൽ 1238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1957 പേർ പങ്കാളികളായി.

 വിറ്റുവരവ് ജില്ലതിരിച്ച്

തിരുവനന്തപുരം ₹ 78700176

കൊല്ലം 80580133

പത്തനംതിട്ട 29336276

കോട്ടയം 70964640

ഇടുക്കി 24991391

ആലപ്പുഴ 44014617

എറണാകുളം 56652149

തൃശൂർ 32338869

പാലക്കാട് 32110179

മലപ്പുറം 14403335

കോഴിക്കോട് 32100389

വയനാട് 17249108

കണ്ണൂർ 54278262

കാസർകോഡ് 20685585