
കൊച്ചി: ജനറൽ ആശുപത്രിയിലെ കാർഡിയാക് തൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി വിഭാഗത്തിന് ഇന്നർവീൽ ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ് ലിമ ഗ്രാഫ്റ്റിംഗ് ഹൈ എൻഡ് കൗട്ടറി മെഷീൻ നൽകി. 4.25 ലക്ഷം രൂപ വിലവരുന്നതാണ് മെഷീൻ ആശുപത്രിക്കുവേണ്ടി ഹൈബി ഈഡൻ എം.പി.ഏറ്റുവാങ്ങി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. ജോർജ് വാളൂരാൻ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഡോ. ദിവ്യ, ന്യൂറോസർജൻ ഡോ. ഡാൽവിൻ തോമസ്, പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. പി.ജി. ആനി, ഇന്നർവീൽ ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് വിദ്യ മംഗൾ, ഇന്നർ വീൽ ഡിസ്ട്രിക്ട് -320 വൈസ് ചെയർമാൻ ആഷ സുനിൽ, കമ്മ്യൂണിറ്റി സർവീസ് കോ-ഓർഡിനേറ്റർ ബിന്ദു അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.