p
ലോക യുവജന ദിനത്തോടുബന്ധിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: യുവജനദിനത്തോടുബന്ധിച്ച് യെസ് ടു ലൈഫ്, നോടു ഡ്രഗ് ദിനം മുടക്കുഴ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ചേർന്ന് ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സ വേലായുധൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ.പോൾ, പി.എസ്. സുനിത്ത്, അസി.സെക്രട്ടറി കെ.ആർ. സേതു, കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ജിജി, കുടുംബശ്രീ സെക്രട്ടറി അരുൺ എന്നിവർ പ്രസംഗിച്ചു.