kumaramagalam-temple-
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന താഴികക്കുടം പ്രതിഷ്ഠ.

പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് താഴികക്കുടം പ്രതിഷ്ഠിച്ചു. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി മൂത്തകുന്നം ജോഷി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് ജലദ്രോണിപൂജ, തോരണപ്രതിഷ്ഠ, ധ്വജസ്ഥാപനം, നവകലശപൂജ, പ്രതിഷ്ഠാഹോമം, മണ്ഡലപൂജ, 15ന് പുലർച്ചെ 3.30ന് ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണം, 4ന് പുന:പ്രതിഷ്ഠ തുടർന്ന് ജീവകലശാഭിഷേകം.