മരട്: 1986 മുതൽ 2017 മാർച്ച് 31വരെ മരട് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർ വാല്യുവേഷൻ കോംപൗണ്ടിംഗ് പദ്ധതിയിൽ ഉൾപ്പെട്ട ആധാരങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 14, 21, 28 തീയതികളിൽ മരട് സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് അണ്ടർ വാല്യുവേഷൻ, റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാനാകുമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.