
തൃക്കാക്കര: ഡേറ്റ സെന്റർ തകരാറു മൂലം സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങിയതിനെതിരെ യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കട ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സി.സി വിജു ഉപരോധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്റോ ജെ. എഴുമാന്തുരുത്തിൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. സുജിത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റൂബൻ പൈനാക്കി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനിൽ അത്താണി, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ റെനിഷ് നസീർ, ജിപ്സൺ ജോളി, ദിവ്യ പി.ബഹുലേയൻ, നിമ്മി ജോർജ്, എൽദോസ്, സുനി, വിഷ്ണു തുടങ്ങിയർ സംസാരിച്ചു.