അങ്കമാലി: കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്ന് പതിവു പൂജകൾ, രാവിലെ 9 ന് ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജ, നാളെ രാവിലെ 8.45ന് കഞ്ഞിവീഴ്ത്ത്, വൈകിട്ട് 6 ന് ദീപാരാധന, ഞായറാഴ്ച പതിവുപൂജകൾ, വൈകിട്ട് 7ന് ചാക്യാർകൂത്ത്. 17ന് വലിയവിളക്ക്, ഭഗവതിയുടെ പ്രതിഷ്ഠാദിനം. വൈകിട്ട് 7ന് കളമെഴുത്തും പാട്ടും. ചൊവ്വാഴ്ച രാവിലെ 6.30ന് അഭിഷേകക്കാവടി, 7.30ന് ആറാട്ടുബലി, കൊടിയിറക്ക് , ആറാട്ട്, ഉച്ചയ്ക്ക് 12ന് മഹാപ്രസാദഊട്ട്, വൈകിട്ട് 7ന് നാടൻപാട്ടുകൾ.