കോലഞ്ചേരി: വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരോഗ്യവകുപ്പിലെ റീജിയണൽ വിജിലൻസ് വിഭാഗം റെയ്ഡ് നടത്തി. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്ന് മുഴുവൻ രേഖകളും പിടിച്ചെടുത്തു. രാവിലെ 11 ന് തുടങ്ങിയ പരിശോധന വൈകിട്ട് 4വരെനീണ്ടു. ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിനെതുടർന്ന് കഴിഞ്ഞദിവസം ജില്ലാമെഡിക്കൽ ഓഫീസറും പരിശോധന നടത്തിയിരുന്നു.