ആലങ്ങാട്: കാലവർഷത്തിൽ തകർന്ന കളമശേരി മണ്ഡലത്തിലെ 27 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.ആലങ്ങാട് ഗ്രാമ പഞ്ചായത്തിൽ 8 റോഡുകളും കരുമാല്ലൂർ പഞ്ചായത്തിൽ 2 റോഡും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ 4 റോഡുകളും കുന്നുകര പഞ്ചായത്തിലും 6 വീതം റോഡുകളും കളമശേരി നഗരസഭയിൽ ഒരു റോഡുമാണ് പുനർനിർമ്മിക്കുക.

ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആനപ്പിള്ളി-പറയൻ തുരുത്ത് റോഡ് 8 ലക്ഷം, ആനപ്പിള്ളി-പറയൻ തുരുത്ത് റോഡ് 9.8ലക്ഷം, ആനപ്പിള്ളി-പറയൻ തുരുത്ത് റോഡ് 7 ലക്ഷം, മില്ലുപടി-ഓടനാട്- തിരുമുപ്പം-അമ്പലനട റോഡ് 8 ലക്ഷം, മില്ലുപടി- ഓടനാട്- തിരുമുപ്പം- അമ്പലനട റോഡ് 7.66 ലക്ഷം, കാട്ടുകണ്ടം റോഡ് - 2.39 ലക്ഷം, തിരുവാലൂർ-കുണ്ടേരി റോഡ് 5 ലക്ഷം, തിരുവാലൂർ- കുണ്ടേരി റോഡ് - 6.94 ലക്ഷം, ഏലൂർ അംബേദ്കർ ബൈലൈൻ റോഡ് 5 ലക്ഷം, കോൺവെന്റ്- ബൈലൈൻ റോഡ് 6 ലക്ഷം, മംഗലത്ത് റോഡ് - 10 ലക്ഷം, ചിറാക്കുഴി സബ് റോഡ് - 5 ലക്ഷം, പള്ളിപ്പുറം ചാൽ റോഡ് - 10 ലക്ഷം, തറമാലി ബൈലൈൻ 1, 2 റോഡുകൾ - 10 ലക്ഷം, കുന്നുകരയിലെ പടിഞ്ഞാറേമൂല റോഡ് - 4.8 ലക്ഷം, കൊല്ലാറ- വയലിക്കാട് റോഡ് -7 ലക്ഷം, കുമ്പുടിശേരി - 4.2 ലക്ഷം, കടുവേലിപ്പാടം റോഡ് - 8.4 ലക്ഷം, വേളാങ്കണ്ണി റോഡ് - 10 ലക്ഷം, റേഷൻകട കവല -10 ലക്ഷം, കരുമാല്ലൂർ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജ് റോഡ് - 8 ലക്ഷം, ചിറക്കകം - പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജ് റോഡ് - 6.22 ലക്ഷം, കടുങ്ങല്ലൂർ വലയപറമ്പ് റോഡ് -

10ലക്ഷം, കയന്റിക്കര സ്റ്റാൻഡേഡ് കടവ് റോഡ് - 7 ലക്ഷം, കയന്റിക്കര സ്റ്റാന്റേർഡ് കടവ് റോഡ് (ഗോപുരത്തിങ്കൽ) കരിവേലിക്കടവ് റോഡ് - 8 ലക്ഷം, ചാലിയേലി- അങ്കണവാടി റോഡ്- കുഞ്ഞുണ്ണിക്കര - 10 ലക്ഷം, കളമശേരി നഗരസഭയിലെ അഞ്ചാംവാർഡ് ഫെറി റോഡിന്റെ ബൈറോഡ് - 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.