ആലങ്ങാട്: വേനലിനു മുന്നേ ശുദ്ധജലക്ഷാമത്തിലായ ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പഞ്ചായത്ത് പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ പഞ്ചായത്തുകൾക്ക് ഉത്തരവ് നൽകി. കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന പരാതിയും പ്രതിപക്ഷ പ്രതിഷേധവും കണക്കിലെടുത്ത് മന്ത്രി പി. രാജീവ് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ക്ഷാമമുള്ള പ്രദേശങ്ങൾ പഞ്ചായത്ത് പ്രതിനിധികൾ തഹസിൽദാരെ അറിയിക്കണം. തുടർന്ന് ആവശ്യമുള്ളിടത്ത് ടാങ്കറുകളിൽ വെള്ളമെത്തിക്കും.