വൈപ്പിൻ: നടപ്പ് സാമ്പത്തികവർഷം നായരമ്പലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വർഗ്ഗക്കാർക്ക് വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച രണ്ടുകോടിയിൽപ്പരം രൂപയിൽ സാമ്പത്തികവർഷം അവസാനിക്കുമ്പോഴും ചെലവഴിച്ചത് വെറും അഞ്ച് ലക്ഷം രൂപ മാത്രമാണെന്ന് കെ.പി.എം.എസ് നായരമ്പലം ശാഖ വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി. ബാക്കി തുക ലാപ്‌സാകുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
കേരള പുലയർ മഹാസഭ നായരമ്പലം ശാഖയുടെ 42-ാമത് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. എൻ. കെ. സുരേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ യൂണിയൻ സെക്രട്ടറി എം.എ. ജോഷി, യൂണിയൻ പ്രസിഡന്റ് തിട്ടയിൽ ജോഷി, ശാഖാ സെക്രട്ടറി എൻ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എൻ. ജി. രാജേഷ് (പ്രസിഡന്റ് ), എൻ. കെ. സുരേഷ് കൃഷ്ണ (വൈസ് പ്രസിഡന്റ്), അജിത്കുമാർ (സെക്രട്ടറി), മനോജ് കെ. രാജൻ (ജോ. സെക്രട്ടറി), എൻ. കെ. പവിത്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.