poly-technic
കളമശേരി ഗവ.പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് നടത്തിയ യുവജന ദിനാചരണം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനം ആചരിച്ചു. കളമശേരി ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് നടത്തിയ ദിനാചരണം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് പ്രിൻസിപ്പൽ ആർ.ഗീതാദേവി അദ്ധ്യക്ഷയായി. വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ.എം.എസ്.മുരളി പ്രഭാഷണം നടത്തി. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ പി.ആർ. ശ്രീകല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.എസ് ശരത് ബാബു, എ.എസ്. മുഹമ്മദ് സഹൽ, സെക്രട്ടറി വി.എം അനൂപ് എന്നിവർ സംസാരിച്ചു.