കളമശേരി: ഏലൂർ നഗരസഭയിൽ കണ്ടെയ്‌നർ റോഡ് ഉൾപ്പെടെ വിവിധ റോഡുകളിൽ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ നഗരസഭാ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ചു. പൊലീസിന്റെ സഹായത്തോടെ രാത്രികാലങ്ങളിൽ ഈ സ്ക്വാഡ് പ്രവർത്തിക്കും. ആരോഗ്യ സ്ഥിരം സമിതി യോഗത്തിലാണ് തീരുമാനം. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെറീഫ്, സെക്രട്ടറി പി.കെ. സുഭാഷ്, കൗൺസിലർമാരായ പി.എം. അയൂബ്, ലൈജി സജീവൻ, കെ.എം. ഇസ്മയിൽ, കെ.എൻ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.ബിജു എന്നിവർ പങ്കെടുത്തു.