ഫോർട്ടുകൊച്ചി: ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായി ഫോർട്ടുകൊച്ചി പട്ടാളം മൈതാനിയിൽ ഗുസ്തിയും കുമ്പളങ്ങി സെന്റ് ജോസഫ് ദേവാലയ പാരിഷ് ഹാളിൽ വുഷും നടന്നു. ഗുസ്തി മത്സരം കൊച്ചി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ റസ്‌ലിംഗ് അസോസിയേഷൻ സെക്രട്ടറി ഡെന്നി തോമസ് അദ്ധ്യക്ഷനായി. എം.എം.ഒ.എച്ച്.എസ്.സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, മുതിർന്ന ഗുസ്തി പരിശീലകരായ ടി.ജെ. ജോർജ്, എം.എം. സലീം, സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂൾ പ്രധാന അദ്ധ്യാപിക ഷെർളി ആഞ്ചലോസ്, രാഗേഷ് , സ്റ്റീഫൻ റോബർട്ട്, അസോസിയേഷൻ സെക്രട്ടറി സിബു ചാർലി എന്നിവർ സംസാരിച്ചു. വുഷു മത്സരം മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് , ബിനോയ് ജോസഫ് , സി. കെ.സുനിൽ, ഫാ.അനൂപ് പോൾ ബ്ലാപറമ്പിൽ, എ.പി.ഉദയൻ എന്നിവർ സംസാരിച്ചു.