 
കളമശേരി: സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തോടനുബന്ധിച്ച് മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ മണി ശങ്കർ മുഖർജിയുടെ അറിയപ്പെടാത്ത വിവേകാനന്ദൻ എന്ന പുസ്തകം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി. ഗോപിനാഥൻ നായർ അവതരിപ്പിച്ചു. പി.എസ്.അനിരുദ്ധൻ ആമുഖപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി.ആർ സദാനന്ദൻ അദ്ധ്യക്ഷനായി. പല്ലവി എം.എം, ബി. മോഹനൻ എന്നിവർ കവിതാലാപനം നടത്തി. വായനശാല സെക്രട്ടറി കെ.എച്ച്. സുരേഷ്, ജോ. സെക്രട്ടറി പി.എസ്.നന്ദകുമാർ എന്നിവർ സംസാരിച്ചു.