ആലങ്ങാട്: ആലങ്ങാട് സബ് രജി​സ്ട്രാർ ഓഫീസി​ൽ അണ്ടർ വാല്വേഷൻ കോമ്പൗണ്ടിംഗ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി​ അദാലത്ത് 14,21,28 തീയതി​കളി​ൽ നടക്കും. ഓഫീസി​ലെത്തി തുകയടയ്ക്കാം. മുദ്രവി​ലയുടെ 30 ശതമാനം മാത്രം അടച്ച് നടപടി​കളി​ൽ നി​ന്ന് ഒഴി​വാകാമെന്ന് സബ് രജി​സ്ട്രാർ എൻ. അനി​ൽകുമാർ അറി​യി​ച്ചു.