 
അങ്കമാലി: എറണാകുളം ജില്ലാ കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അങ്കമാലി ഏരിയാ കൺവെൻഷൻ എ.പി. കുര്യൻ സ്മാരകഹാളിൽ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം.ജെ. ജോസ് അദ്ധ്യക്ഷനായി. കറുകുറ്റി, മൂക്കന്നൂർ, തുറവുർ, മഞ്ഞപ്ര എന്നീ പഞ്ചായത്തുകളും അങ്കമാലി നഗരസഭയും ഉൾപ്പെട്ട അങ്കമാലി ഏരിയാ കമ്മിറ്റി കൺവെൻഷനിൽ പാറക്കടവ്, കാലടി, കാഞ്ഞൂർ, അയ്യമ്പുഴ, മലയാറ്റൂർ - നീലീശ്വരം എന്നീ പഞ്ചായത്തുകളും കൂട്ടിചേർത്ത് ഏരിയാ കമ്മിറ്റിക്ക് രൂപംനൽകി. ഭാരവാഹികളായി വി.എ. പ്രഭാകരൻ (പ്രസിഡന്റ്), പി.വി. മോഹനൻ (സെക്രട്ടറി), പി.കെ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.