servo

കൊച്ചി: ലൂബ്രിക്കന്റ് ബ്രാൻഡായ സെർവോയുടെ 50-ാം വാർഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബി.എസ്-6 സെർവോ ഫ്യൂച്ചുറ നെക്സ്റ്റ് ഒ.ഡബ്ല്യു16 ലൂബ്രിക്കന്റ് വിപണിയിലിറക്കി. പുതുതലമുറ കാറുകൾക്കായി പ്രത്യേകം വികസിപ്പിച്ചതാണിത്.

നാലുശതമാനം അധിക ഇന്ധനക്ഷമതയാണ് സെർവോ ഫ്യൂച്ചുറ നൽകുക. ഹരിതവാതകം പുറംതള്ളുന്നത് കുറയ്ക്കും. ലോസ്പീഡ് പ്രീഇഗ്‌നീഷ്യൻ പ്രതിഭാസത്തിൽ നിന്ന് എൻജിന് സംരക്ഷണവും ലഭിക്കും. ഒ.ഡബ്ല്യു16 എൻജിൻ ഓയിൽ ആവശ്യമുള്ള എല്ലാ പെട്രോൾ കാറുകൾക്കും സെർവോ ഫ്യൂച്ചുറ അനുയോജ്യമാണെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. ഫരീദാബാദിലെ ഇന്ത്യൻ ഓയിലിന്റെ ഗവേഷണ വിഭാഗമാണ് സെർവോ വികസിപ്പിച്ചത്. പ്രതിരോധം, റെയിൽവേ, ഉൗർജ്ജം, കൽക്കരി, ഖനനം, ഓട്ടോമൊബൈൽ, ഇരുമ്പുരുക്ക് തുടങ്ങിയ മേഖലകളിൽ സെർവോ മുൻനിരയിലാണ്.

ബി.എസ്-6 വാഹനങ്ങൾ, വൈദ്യുത വാഹനങ്ങൾ, കാറ്റാടി ഊർ‌ജ്ജ മേഖല എന്നിവയ്‌ക്ക് അനുയോജ്യമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങൾ സെർവോ വികസിപ്പിച്ചിട്ടുണ്ട്.

മാർക്കറ്റിംഗ് ഡയറക്ടർ വി. സതീഷ് കുമാർ, ഗവേഷണ വികസന വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി. രാംകുമാർ എന്നിവരും വിപണിയിലിറക്കൽ ചടങ്ങിൽ പങ്കെടുത്തു.