
അങ്കമാലി: ഡൽഹിയിൽ നടന്ന ദേശീയ സ്കിൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച അങ്കമാലി സ്വദേശിനി ജോമോൾ ജോസഫിന് സ്വർണ മെഡൽ ലഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 54 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ലെതർ ഗാർമെന്റ് മേക്കിംഗ് വിഭാഗത്തിലാണ് ജോമോൾക്ക് സ്വർണം ലഭിച്ചത്. കിടങ്ങൂർ മോളത്ത് വീട്ടിൽ എം.കെ. ജോസഫിന്റെയും മിൽക്ക ജോസഫിന്റെയും മകളാണ്. ചെന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ ഗാർമെന്റ് ഡിസെനിംഗിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് .