മരട്: എറണാകുളം ജില്ലയിലെ പൂർത്തീകരിക്കപ്പെട്ട തീരദേശ റോഡുകളായ മരട് മുനിസിപ്പാലിറ്റിയിലെ കണ്ണാടിക്കാട് തീരദേശ റോഡ് ഡിവിഷൻ 3, 4, 5, ഉദയംപേരൂർ പഞ്ചായത്തിലെ പുത്തൻകാവ് എ.കെ.ജി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലായി പൂർത്തീകരിക്കപ്പെട്ട 112 റോഡുകളുടെ ഓൺലൈൻ ഉദ്ഘാടനം മത്സ്യബന്ധന സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇതോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ നടത്തപ്പെട്ട ഉദ്ഘാടന സമ്മേളനം മരട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്നു.