kklm
കൂത്താട്ടുകുളം തളിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ നടന്ന പ്രദക്ഷിണ തിരുവാതിര സമർപ്പണം

കൂത്താട്ടുകുളം: തളിക്കുന്ന് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പ്രദക്ഷിണ തിരുവാതിര സമർപ്പണം നടന്നു. പഞ്ചാക്ഷരി മന്ത്രങ്ങളോടെ ക്ഷേത്രത്തിന് വലം വച്ച് പ്രദക്ഷിണവഴിയിൽ തിരുവാതിരയ്ക്കായ് ഭക്തജനസംഘം അണിനിരന്നു. നെല്ല്യക്കാട്ടുമന നാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജ്ജനം എന്നിവരുടെ അനുഗ്രഹ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ജയശ്രീ നമ്പൂതിരി, സുശീല പരമേശ്വരൻ, ബിന്ദു നാരായണൻ,
ശ്രുതി ശ്രീരാജ്, ചിത്രരാജൻ, മഞ്‌ജു ശ്രീകാന്ത്, ഉഷ മധു കൂത്താട്ടുകുളം, ജയശ്രീ സനൽ ആലപുരം, ബിന്ദു രവീന്ദ്രൻ, രാധാമണി മോഹൻ കലാക്ഷേത്ര ഒലിയപ്പുറം, സതി,ഗീത ശങ്കർ ഓണക്കൂർ, അമ്പിളി സുനിൽകുമാർ ഇടമന ഇല്ലം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുവാതിര സംഘങ്ങളാണ് സമർപ്പണചടങ്ങിൽ പങ്കെടുത്തത്. സമാപന ചടങ്ങിൽ ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, ഇലഞ്ഞി പഞ്ചായത്ത് അംഗം ജയശ്രീ സനൽ, സുശീല പരമേശ്വരൻ, ബിന്ദു രവീന്ദ്രൻ, രാധാമണി മോഹൻ എന്നിവർ സംസാരിച്ചു.