kklm
കൂത്താട്ടുകുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിർമിച്ചു നൽകുന്ന, സ്നേഹവീടിന് കെ.പി.സി.സി ജനറൽ സെക്രട്ടറി. അഡ്വ.എസ്. അശോകൻ ശിലയിടുന്നു

കൂത്താട്ടുകുളം: കെ.പി.സി.സിയുടെ ഭവനപദ്ധതിയിൽപ്പെടുത്തി കൂത്താട്ടുകുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹവീടിന് കെ.പി.സി.സി ജനറൽ സെക്രട്ടറി. അഡ്വ. എസ്. അശോകൻ ശിലയിട്ടു. കൂത്താട്ടുകുളം കാലിക്കട്ട് ജംഗ്ഷനിൽ ആകാംതടത്തിൽ ജോളി ജോസഫിനാണ് വീട് നിർമിച്ച് നൽകുന്നത്
ചടങ്ങിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജിജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിൽ‌സൺ.കെ.ജോൺ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ, പി.സി. ജോസ്, മാർക്കോസ് ഉലഹന്നാൻ, രാജു കുരുവിള, സിബി കൊട്ടാരം, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ബേബി തോമസ്, എബി എബ്രഹാം, ഷാജി.കെ.സി, കെ.എം. തമ്പി, എ.ജെ.കാർത്തിക്, ജിനീഷ് വൻനിലം, പി.എം. ബേബി, കെ.ആർ. സോമൻ, അജു ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.