കൂത്താട്ടുകുളം:സബ് ജില്ലയിലെ പ്രധാനാദ്ധ്യാപകർക്കായി സമഗ്രശിക്ഷാ കേരളം കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടത്തി. അക്കാഡമിക് പ്രവർത്തനങ്ങൾ, പി.എഫ്.എം.എസ് അക്കൗണ്ടിംഗ്, സ്കൂൾ പദ്ധതികളുടെ നിർവഹണം തുടങ്ങിയ വിവിധമേഖലകളിൽ പരിശീലനംനടന്നു. എ.ഇ.ഒ ബോബി ജോർജ് ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി എ.വി.മനോജ് അദ്ധ്യക്ഷനായി. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ഉഷ മാനാട്ട്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജോസ് പെറ്റ് തെരേസ് ജേക്കബ്, സോളി വർഗീസ്, ബി.പി.സി ബിനോയി കെ.ജോസഫ്, അക്കൗണ്ടന്റ് ബിന്ദു.എസ്.നായർ, ട്രെയിനർമാരായ മിനിമോൾ എബ്രാഹം, ഇ.പി.ബിനു, എസ്.സാജിത, എൻ.ജയശ്രീ എന്നിവർ സംസാരിച്ചു.