കൂത്താട്ടുകുളം: എസ്.എൻ.ഡി.പിയോഗം 869-ാം ശാഖയിലെ ഒലിയപ്പുറം ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവവും ആറാട്ട് ഘോഷയാത്രയും 15, 16, 17 തീയതികളിൽ നടക്കും. 15ന് വൈകിട്ട് ക്ഷേത്രാചാര്യൻ സ്വാമി ഗുരുപ്രസാദിന്റെയും ക്ഷേത്രം തന്ത്രി പള്ളം അനീഷ് നാരായണൻ തന്ത്രിയുടെയും മേൽശാന്തി പ്രജിത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ, സെക്രട്ടറി സി.പി. സത്യൻ, മുൻ യോഗം ഡയറക്ടർ ബോർഡ് അംഗം വി.കെ. കമലാസനൻ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് ദീപക്കാഴ്ച, എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയുണ്ടാകും. 16ന് മഹാപ്രസാദഊട്ട്, ഗുരുസ്മൃതി ഗ്ലോബൽ വിഷൻ അവതരിപ്പിക്കുന്ന അറിവിലേക്ക് ഒരു ചുവട് ദൃശ്യാവിഷ്കാരം. 17ന് ആറാട്ട് ഘോഷയാത്ര. ചെയർമാൻ ഡി. സാജു, കൺവീനർ കെ. രാമൻ, വൈസ് ചെയർമാൻ വിജയൻ.എം.എ, ജോ. കൺവീനർ രാജീവ് എം.എൻ എന്നിവർ നേതൃത്വം നൽകും.