kklm
ആലപുരം സ്കൂളിലേക്ക് ആവശ്യമായ ഫാനുകൾ ഇലഞ്ഞി സേവാഭാരതിയുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകുന്നു

കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം ഗവ.എൽ.പി.സ്കൂളിലെ പി.ടി.എയുടെയും അദ്ധ്യാപകരുടെയും ആവശ്യപ്രകാരം സ്കൂളിലേക്ക് ആവശ്യമായ ഫാനുകൾ ഇലഞ്ഞി സേവാഭാരതിയുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകി. സ്കൂളിലെ പി.ടി.എ പ്രസിഡന്റ് സവിത സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി പ്രസിഡന്റ് മോഹനൻ.കെ.കെ, സെക്രട്ടറി അനിൽകുമാർ ഷാജി, മുതിർന്ന പ്രചാരകനും പീപ് സംഘടനയുടെ ഡയറക്ടറുമായ രാമനുണ്ണി ചെറുവള്ളിമന,വൈസ് പ്രസിഡന്റ് വത്സല അജികുമാർ, സ്കൂൾ പ്രധാനാദ്ധ്യാപിക ബിന്ദു, സേവാഭാരതി രക്ഷാധികാരി പരമേശ്വരൻ നമ്പൂതിരി, രാമപ്രസാദ് ചെറുവള്ളി മന, ബോബൻ.കെ.എസ് എന്നിവർ പങ്കെടുത്തു.