annadanam
കാലടിയിൽ മകരവിളക്ക് എരുമേലി പേട്ട ദിനത്തിൽ നൽകിയ മഹാ അന്നദാനം റോജി.എം.ജോൺ എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാലടി ധനുഷ്‌കോടി സേവാസമാജം, ക്ഷേത്ര സംരക്ഷണസമിതി മറ്റൂർ എന്നീ സംഘടനകൾ എരുമേലി പേട്ട ദിനത്തിൽ കാലടി അയ്യപ്പ ശരണകേന്ദ്രത്തിൽ മഹാഅന്നദാനം നടത്തി. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹൻദാസ് അദ്ധ്യക്ഷനായി. എം.കെ. കുഞ്ഞോൽ, ശബരിമല മാളികപ്പുറം മേൽശാന്തി റെജികുമാർ നമ്പൂതിരി, കാലടിയിൽ ശബരിമല തീർത്ഥാടകർക്ക് അന്നദാനത്തിനു തുടക്കം കുറിച്ച ടി.കെ. സുരേന്ദ്രൻ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ശൃംഗേരിമഠം ഹോണററി മാനേജർ എ. സുബ്രഹ്മണ്യഅയ്യർ, കെ.എസ്.ആർ പണിക്കർ, എം. കുട്ടപ്പൻ, വി.കെ. അജയഘോഷ്, ടി.എസ്. രാധാകൃഷ്ണൻ, എം.കെ. സുരേഷ്ബാബു, ബാബു പാപ്പാത്ത്, ഷാനിതാ നൗഷാദ്, പി.ബി. സജീവ്, കെ.വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥികളായി ശൃംഗേരിമഠം സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് എന്നിവർ പങ്കെടുത്തു.