കൊച്ചി: വിചാരവേദിയുടെയും വിശ്വഹിന്ദു പരിഷത്ത് കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പൻ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന് രാവിലെ 10ന് കലൂർ പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 2020-2021ലെ പുരസ്‌കാരം മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മദനനും മുൻ സാക്ഷരതാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ഗോപിനാഥ് പനങ്ങാടിനും നൽകും. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വി. സുന്ദരം, എൻ.ആർ. സുധാകരൻ, രാജേഷ് ചന്ദ്രൻ, കെ.കെ. വാമലോചനൻ തുടങ്ങിയവർ പങ്കെടുക്കും.