കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ ആവശ്യമുള്ളപ്പോൾ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആൾക്കൂട്ട ജാഥകളും നടത്തി കൊവിഡ് മൂന്നാം തരംഗത്തിന് വഴിയൊരുക്കിയാൽ അതിന്റെ പേരിൽ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാൻ തയ്യാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ രണ്ട് തവണയും കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ അടിച്ചേൽപ്പിച്ച നിർബന്ധിത കടയടപ്പിലൂടെ ചെറുകിട വ്യാപാരികൾക്ക് വൻ സാമ്പത്തിക ബാധ്യതയെയാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. എറണാകുളത്ത് യുവജനവിഭാഗം സംസ്ഥാന നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി, പി.സി.ജേക്കബ്, എ.ജെ. ഷാജഹാൻ, മനാഫ് കാപ്പാട്, അഡ്വ.എ.ജെ. റിയാസ്, സി.എസ്. അജ്മൽ, ടി.ബി. നാസർ, ജിമ്മി ചക്യത്ത്, കെ.എസ്. റിയാസ്, അക്രം ചുണ്ടയിൽ, സുനീർ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.