കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ തിരുവലം ചുഴി ലിഫ്റ്റ് ഇറിഗേഷൻ തകരാറിൽ. പ്രദേശത്തെ കൃഷി ഉണങ്ങി നശിക്കുന്നതായി പരാതി. 150 എച്ച്.പി. മോട്ടറിന്റെ സ്റ്റാർട്ടർ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. പഞ്ചായത്തിന്റെ അനാസ്ഥ മൂലം പതിനായിരക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ഉന്നങ്ങി നശിക്കുന്നത്. പ്രദേശത്തെ കിണറുകളും വറ്റിതുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി.
എൽ.ഡി.എഫ് ഭരണകാലത്ത് ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലേക്ക് ആവശ്യമായ മോട്ടോറുകൾ വാങ്ങി നൽകിയതായി മുൻ അംഗം പി.അശോകൻ പറഞ്ഞു. അടിയന്തരമായി ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനമാരംഭിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കർഷക സംഘം നേതാക്കളായ എം.ജി. ഗോപിനാഥ്, എം.ബി.ശശിധരൻ,പി.ബി.അലി എന്നിവർ പറഞ്ഞു.