kumaramagalam-temple
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന താഴികക്കുടം പ്രതിഷ്ഠ.

പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് താഴികക്കുടം പ്രതിഷ്ഠിച്ചു. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി മൂത്തകുന്നം ജോഷി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ ജലദ്രോണിപൂജ, മണ്ഡപസംസ്കാരം, തോരണപ്രതിഷ്ഠ, ധ്വജസ്ഥാപനം, വൈകിട്ട് നവകലശപൂജ, പ്രതിഷ്ഠാഹോമം, മണ്ഡലപൂജ.

15ന് പുലർച്ചെ 3.30ന് ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണം, 4ന് പുന:പ്രതിഷ്ഠ തുടർന്ന് ജീവകലശാഭിഷേകം, 10.30ന് ഗോപുര സമർപ്പണവും തുടർന്നുള്ള അനുമോദന സമ്മേളനവും ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. മൊയ്തീൻ നൈന മുഖ്യാതിഥിയായിരിക്കും. ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, പുല്ലംകുളം എസ്.എൻ.സസ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പ്രിൻസിപ്പൽ ജാസ്മിൻ, ഹെഡ്മിസ്ട്രസ് ദീപ്തി തുടങ്ങിയവർ സംസാരിക്കും. 11ന് പ്രസാദഊട്ട്, 11.30ന് കലശപൂജ, ഇന്ദ്രാണി പരിവാര പ്രതിഷ്ഠ. വൈകിട്ട് നവകം, പത്മമിട്ട് പൂജ, അധിവാസഹോമം.

16ന് രാവിലെ ബലിപീഠാദി പ്രായശ്ചിത്തം, കലശപൂജ, അർച്ചന, ധ്വജപുണ്യാഹം. 17ന് രാവിലെ 8.30ന് വിശേഷാൽപൂജ, പഞ്ചപുണ്യാഹം, 9.30ന് കൊടിയേറ്റ് തുടർന്ന് എഴുന്നള്ളിപ്പ്, ശ്രീഭൂതബലി. തൈപ്പൂയ മഹോത്സവ ദിനമായ 18ന് പുലർച്ചെ 5 മുതൽ അഭിഷേകം. ആറോട്ട് മഹോത്സവദിനമായ 21ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് പകൽപ്പൂരം, രാത്രി 8ന് വിശേഷാൽപൂജ, ആറാട്ട്ബലി, 8.30ന് കരിയമ്പിള്ളി കടവിൽആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകത്തിനുശേഷം കൊടിയിറങ്ങും.