കൊച്ചി: എം.ഇ.എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി ഈ മാസം 18ന് കോളേജ് വിദ്യാർത്ഥികൾക്കായി മാറംമ്പിള്ളി എം.ഇ.എസ് കോളേജിൽ ജില്ലാതല ക്വിസ്‌ മത്സരം സംഘടിപ്പിക്കുന്നു. 'ഇന്ത്യ യുഗങ്ങളിലൂടെ' എന്നതാണ് വിഷയം. കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രവും കോളേജ് ഐഡി കാർഡും സഹിതം വരുന്ന രണ്ടുപേർ അടങ്ങുന്ന ടീമുകൾക്കാണ് അവസരം. ജില്ലാതല വിജയികളായ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് 15000, 10000 എന്നിങ്ങനെയാണ് സമ്മാനത്തുക.
വിവരങ്ങൾക്ക്: 9496337087.