cpm
കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്ത സി.പി.എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് .സതീഷ്, മുൻ എം.പി അഡ്വ. ജോയ്സ് ജോർജ് എന്നിവർ സന്ദർശിച്ച ശേഷം സംസാരിക്കുന്നു

മൂവാറ്റുപുഴ: കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്ത സി.പി.എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, മുൻ എം.പി അഡ്വ. ജോയ്സ് ജോർജ് എന്നിവർ സന്ദർശിച്ചു. അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുകയും അതിനായി പ്രകോപനമുണ്ടാക്കുകയും ചെയ്യുന്ന കെ .സുധാകരന്റെ ചുവട് പിടിച്ച് കേരളത്തിലാകെ കോൺഗ്രസ് അഴിഞ്ഞാടുന്നത് അവസാനിപ്പിക്കണമെന്ന് എസ് സതീഷ് ആവശ്യപ്പെട്ടു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടിയതിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിലെ ആക്രമണം. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസിൽ ക്രിമിനലുകളെ ഒളിപ്പിച്ചാണ് രക്ഷപെടുത്തിയത്. ഇത് തുടർന്നാൽ പ്രതികരിക്കേണ്ടി വരും.