wter
കേരളാ വാട്ടർ അതോറിറ്റി കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷൻ മദ്ധ്യമേഖലാ ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ്‌ വർഗീസ് കണ്ണംപള്ളി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കേരള വാച്ചർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ചീഫ് എൻജിനീയർ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി ഉദ്ഘാടനം ചെയ്തു. എറണാകുളം, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ആർ. സത്യൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബു തോമസ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്‌ ലാൽ, ജോയിന്റ് സെക്രട്ടറിമാരായ അനിൽ രാജ് തൃപ്പൂണിത്തുറ, പി.ഡി പ്രദീപ് തൊടുപുഴ, ട്രെഷറർ സിബി സേവ്യർ എന്നിവർ സംസാരിച്ചു.