മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ്ഹൗസ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് കോൺഗ്രസിന്റെ പാർട്ടി ഓഫീസായി പ്രവർത്തിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവീനർ എൻ. അരുൺ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുപ്പെടെയുള്ള കോൺഗ്രസുകാർ മൂവാറ്റുപുഴ എം.എൽ.എയുടെ പേരിലാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.