മൂവാറ്റുപുഴ: കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സി.പി.ഐ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള മൂവാറ്റുപുഴ മണ്ഡലം സമരപ്രചരണ ജാഥ നാളെ (ശനി) തുടങ്ങും. രാവിലെ എട്ടിന് വടക്കൻ പാലക്കുഴയിൽ നിന്നാരംഭിക്കുന്ന ജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ് ക്യാപ്റ്റനും അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ വൈസ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ് ഡയറക്ടറുമായിട്ടുള്ള ജാഥ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ആറിന് വാഴക്കുളം ടൗണിൽ സമാപിക്കും. സമാപന സമ്മേളനം കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് ഞാറക്കാട് നിന്നാരംഭിക്കുന്ന ജാഥ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ആറിന് ഈസ്റ്റ് മാറാടി ഷാപ്പുംപടിയിൽ സമാപിക്കും. സമാപനസമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്‌ നടക്കുന്ന മാർച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്യും.