agri

കാലടി: കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മറ്റിയും കിഴക്കുംഭാഗം സഹകരണ ബാങ്കും സംയുക്തമായി പാറപ്പുറത്ത് പാതാപിള്ളി ബിജുവിന്റെ രണ്ടര ഏക്കർ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ.മോഹനൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ആർ. വിജയൻ അദ്ധ്യക്ഷനായി. ടി.യു.സുധാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുളിർമ്മ പച്ചക്കറി ഉദ്പാദനസംഘത്തിനാണ് കൃഷിയുടെ മേൽനോട്ട ചുമതല.

കർഷകസമര പോരാളികളെയും 29 കർഷകരെയും ചടങ്ങിൽ അനുമോദിച്ചു. പാറപ്പുറം എം.കെ.എം.എൽ.പി സ്കൂളിനും ഇരുനൂറ് കർഷകർക്കും സൗജന്യമായി പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു. മുൻ ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ, ഡോ.ഡെന്നി ദേവസിക്കുട്ടി, ടി.ഐ. ശശി, ജീമോൻ കുര്യൻ, കെ.പി. ബിനോയി,എം.എൽ. ചുമ്മാർ, പി. അശോകൻ, എം.ജി. ഗോപിനാഥ്, എം.ബി. ശശിധരൻ, എ.എ.സന്തോഷ്,പി.ബി.അലി എന്നിവർ പങ്കെടുത്തു.